ഉണരൂ വേഗം നീ

ആ...ആ....ആ..
ഉണരു വേഗം നീ സുമറാണി വന്നു നായകൻ
പ്രേമത്തിൻ മുരളി ഗായകൻ..ആ..
ഉണരു വേഗം നീ സുമറാണി വന്നു നായകൻ
പ്രേമത്തിൻ മുരളി ഗായകൻ
മലരേ..തേൻ മലരേ..മലരേ

വന്നു പൂവണി മാസം..ഓ...
വന്നു പൂവണി മാസം വന്നു സുരഭില മാസം
പൊന്‍ തംബുരു മീട്ടി കുരുവി താളം കൊട്ടി അരുവി
ആശകളും ചൂടി വരവായി ശലഭം വന്നുപോയ്..
ആനന്ദഗീതാ മോഹനൻ..
മലരേ..തേൻ മലരേ..മലരേ.. (ഉണരു..)

മഞ്ഞലയിൽ നീരാടി...ഓ..
മഞ്ഞലയിൽ നീരാടി മാനം പൊൻ കതിർ ചൂടി
പൂം പട്ടു വിരിച്ചു പുലരി..പനിനീർ വീശി പവനൻ..
കണ്ണിൽ സ്വപ്‌നവുമായ് കാണാനായ് വന്നു കാമുകൻ
കാടാകെ പാടും ഗായകൻ..
മലരേ..തേൻ മലരേ..മലരേ..
ഉണരു വേഗം നീ സുമറാണി വന്നു നായകൻ
പ്രേമത്തിൻ മുരളി ഗായകൻ
മലരേ..തേൻ മലരേ..മലരേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (2 votes)
unaroo vegam nee

Additional Info