ഓമനേ പോയ് വരാം
ആ... ആ.... ആ... ആ....
ആ... ആ.... ആ... ആ....
ഓമനേ പോയ് വരാം...ഓമനേ പോയ് വരാം
ജന്മജന്മങ്ങളാം പ്രാണബന്ധങ്ങളാല്‍ നമ്മളൊന്നായ് സഖീ
വിട ചൊല്ലാനിപ്പോള്‍ വിധിയായി...
ഓമനേ പോയ് വരാം
എങ്ങു നിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍
എങ്ങു നിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍
വിധി വേര്‍പെടുത്തി ഇനി പോകട്ടെ ഞാന്‍
ഓമനേ പോയ് വരാം
എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ്
എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ്
എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ്
എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ്
എല്ലാം തീര്‍ന്നു സഖീ യാത്ര ചൊല്ലാമിനി
ഓമനേ പോയ് വരാം
ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍
ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍
ഇന്ന് മന്ദഹാസം നാളെ കണ്ണീരല്ലോ
ഓമനേ പോയ് വരാം...ഓമനേ പോയ് വരാം
ജന്മജന്മങ്ങളാം പ്രാണബന്ധങ്ങളാല്‍ നമ്മളൊന്നായ് സഖീ
വിട ചൊല്ലാനിപ്പോള്‍ വിധിയായി...
ഓമനേ പോയ് വരാം
ഓമനേ പോയ് വരാം