മായല്ലേ മാരിവില്ലേ

മായല്ലേ  മാരിവില്ലേ  മായല്ലേ
മായല്ലേ  മാരിവില്ലേ  മായല്ലേ
മേഘം  നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............

ഒരു  നിമിഷം  മുന്നില്‍  അണഞ്ഞു
കരവലയം  നീട്ടി അടുത്തു
ജന്മാന്തര  ബന്ധമായ് വന്നു നീ മുന്നില്‍

മായല്ലേ  മാരിവില്ലേ  മായല്ലേ
മായല്ലേ  മാരിവില്ലേ  മായല്ലേ
മേഘം  നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............

വേര്‍പിരിയാന്‍ മാത്രം വന്നു
കണ്ണീരിന്‍ ചഷകം  തന്നു
മായുകയോ സ്വപ്നമായ് കാമിനീ വേഗം

മായല്ലേ  മാരിവില്ലേ  മായല്ലേ
മായല്ലേ  മാരിവില്ലേ  മായല്ലേ
മേഘം  നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............

മധുമാസ സന്ധ്യ നമുക്കായ്
മലര്‍മെത്ത നീര്‍ത്തി ചാരെ
എന്‍ മാറിടം വിട്ടു നീ പോകയോ ദൂരെ

മായല്ലേ  മാരിവില്ലേ  മായല്ലേ
മായല്ലേ  മാരിവില്ലേ  മായല്ലേ
മേഘം  നിന്നെ പുണര്‍ന്നു
മെല്ലെ മെല്ലെ ചൊല്ലുന്നു പോകരുതേ സഖീ
ആദ്യ രജനി വന്നു
മായല്ലേ.......മായല്ലേ...............

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maayalle Maariville

Additional Info

Year: 
1990

അനുബന്ധവർത്തമാനം