മദാലസമാകുമീ രാവും
മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍ മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം

പുതിയ പൊന്നോണം നാളെയല്ലോ ഹൃദയത്തിന്‍ വേണു പാടിടുന്നു
മാനസമാകെ പൂക്കളങ്ങള്‍ മാനവരതില്‍ മലര്‍ നിരകള്‍
പുതിയൊരു തീരം ദൂരവേ വരുന്നത് കണ്ടുവോ
ഇനിയോര്‍മ്മ വേണം ഓര്‍മ്മ വേണം....ഓര്‍മ്മ വേണം
മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍ മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം
ഓഹോ.......ഓ.....ഓഹോ....
മധുരവസന്തം ആഗതമായ് രജനീകോകിലം മൂളിടുന്നു
പാതിരാപ്പൂവും തെന്നലുമായ് ആത്മരഹസ്യം ചൊല്ലിടുന്നു
മുകിലിന്‍ മാറില്‍ വാര്‍മതി ഉണര്‍ന്നത് കണ്ടുവോ
നിനക്കോര്‍മ്മ വേണം
ഓ........മദാലസമാകുമീ രാവും നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം