നീ വരൂ പൊന്‍ താരകേ

നീ വരൂ പൊന്‍ താരകേ
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍
നീ വരൂ പൊന്‍ താരകേ
മാനസം കേഴുന്നിതാ

ഇന്ദുലേഖ പുല്‍കും രാവില്‍
ഇന്ദീവരം പൂക്കും നാളില്‍
എന്മനമാം ചിപ്പിയില്‍ നീ
നീര്‍മണിയായ് വന്നിരങ്ങി
ഇന്നുമുത്തായ് മിന്നി നില്‍പ്പൂ
നീ വരൂ പൊന്‍ താരകേ...
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍
മാനസം കേഴുന്നിതാ
നീ വരൂ പൊന്‍ താരകേ

പൂമരങ്ങള്‍ പെയ്യും പോലെ
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം
പൂമരങ്ങള്‍ പെയ്യും പോലെ
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം
എന്‍ ഹൃദയവാതിലില്‍ നീ
എന്തിനു നീ മറഞ്ഞുനില്‍പ്പൂ
എന്നിൽ മോഹപ്പക്ഷി തേങ്ങീ
നീ വരൂ പൊന്‍ താരകേ
നീ വരൂ പൊന്‍ താരകേ...
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍
മാനസം കേഴുന്നിതാ
നീ വരൂ പൊന്‍ താരകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Nee varoo ponthaarake