കരിനീല മിഴിയുള്ള

കരിനീല മിഴിയുള്ള കരിമ്പുലികരുത്തുള്ള
കന്മദമണമുള്ള മാറത്ത് മധുവുള്ള
കാടിന്റെ ഓ....രോമാഞ്ചം
നീയെന്നില്‍ പൂത്താലും
(കരിനീല...)

കാവല്‍മാടം തുറന്നു വെച്ചു
കാത്തിരിക്കും കാതോര്‍ത്തിരിക്കും
മലഭൂതം തടഞ്ഞാലും
രാവില്‍ ഞാന്‍ നിന്‍ ചാരെയെത്തും ഹൊയ്

തേന്മലയില്‍ തെന പൂത്ത്
കൊയ്യാന്‍ വാ പ്രേമം നെയ്യാന്‍ വാ
മലദൈവങ്ങള്‍ തുണയ്ക്കേണേ
മലവേടന്റെ കൈ പിടിക്കാന്‍ ഹൊയ്

കരളിനുള്ളില്‍ തുടിമേളം
കാട്ടുമൈനേ പാടാനായ് നീ വാ
നിന്‍ മാറില്‍ പുല്‍കി നിന്ന്
മരിക്കാന്‍ ഞാന്‍ ഒരുക്കമാണേ ഹൊയ്
കാടിന്റെ ഓ....രോമാഞ്ചം
നീയെന്നില്‍ പൂത്താലും
(കരിനീല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karineela mizhiyulla

Additional Info

Year: 
1991