നിലാവിന്റെ ന‍ാട്ടില്‍

ആ....
നിലാവിന്റെ ന‍ാട്ടില്‍
നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ
ഇരുതൂവല്‍ വീശി
ഉയിര്‍പ്പക്ഷി പോലെ
നീയെങ്ങുപോയീ സഖീ
(നിലാവിന്റെ...)

ഇനിയും ജനിക്കാന്‍
കൊതിയോടെയലയും
ആത്മാക്കളോ നിശാ-
ശലഭങ്ങളോ ഓ...
ഇനിയും മരിക്കാന്‍ മിഴിയോടെയണയും
ആശകളോ മിന്നാമിന്നികളോ
അവരുടെ വിരിയാത്ത സ്വപ്നങ്ങളോ
ഇരുളില്‍ തെളിയും താരങ്ങളോ
(നിലാവിന്റെ...)

ജനിമൃതികള്‍ക്ക്
കാവലായ് നില്‍ക്കും
കാലത്തിന്റെ കാലൊച്ചയോ
ഇനിയുംം അകലാന്‍
അറിയാതെ നില്‍ക്കും
മോഹങ്ങളോ മോഹഭംഗങ്ങളോ
വിധിയുടെ യക്ഷഗാനങ്ങളോ
രാപ്പാടി പാടും താരാട്ടോ
(നിലാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilaavinte naattil