admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists P O Rajan വ്യാഴം, 03/08/2017 - 00:34
Artists P I Narayanan വ്യാഴം, 03/08/2017 - 00:33
Artists P I Ittoop വ്യാഴം, 03/08/2017 - 00:33
Artists P L Mani വ്യാഴം, 03/08/2017 - 00:33
Artists PN Sooryasanu വ്യാഴം, 03/08/2017 - 00:33
Artists P N Venugopal വ്യാഴം, 03/08/2017 - 00:33
Artists P N Balakrishna Pilla വ്യാഴം, 03/08/2017 - 00:33
Artists P N Vijayakumar വ്യാഴം, 03/08/2017 - 00:33
Artists PN Prasad വ്യാഴം, 03/08/2017 - 00:33
Artists P S Subrahmaniam വ്യാഴം, 03/08/2017 - 00:33
Artists P S Sankar വ്യാഴം, 03/08/2017 - 00:33
Artists P S Prakash വ്യാഴം, 03/08/2017 - 00:33
Artists P S Balram വ്യാഴം, 03/08/2017 - 00:33
Artists PS Prakash വ്യാഴം, 03/08/2017 - 00:33
Artists PS Nagaraj വ്യാഴം, 03/08/2017 - 00:33
Artists PS Nambeesan വ്യാഴം, 03/08/2017 - 00:33
Artists P S Dev വ്യാഴം, 03/08/2017 - 00:33
Artists P S Jayhari വ്യാഴം, 03/08/2017 - 00:30
Artists P S Jayakumar വ്യാഴം, 03/08/2017 - 00:30
Artists P S Janardhanan വ്യാഴം, 03/08/2017 - 00:30
Artists P S Kumar വ്യാഴം, 03/08/2017 - 00:29
Artists P S Chetty വ്യാഴം, 03/08/2017 - 00:29
Artists P H Rasheed വ്യാഴം, 03/08/2017 - 00:29
Artists PS Abhilash വ്യാഴം, 03/08/2017 - 00:29
Artists P M Samad വ്യാഴം, 03/08/2017 - 00:29
Artists P M Salasi Perumbavoor വ്യാഴം, 03/08/2017 - 00:29
Artists PM Harris വ്യാഴം, 03/08/2017 - 00:29
Artists P M Velayudham വ്യാഴം, 03/08/2017 - 00:29
Artists P M Satheesh വ്യാഴം, 03/08/2017 - 00:29
Artists P M Rajesh വ്യാഴം, 03/08/2017 - 00:29
Artists P M Sreenivasan വ്യാഴം, 03/08/2017 - 00:29
Artists P M Raj വ്യാഴം, 03/08/2017 - 00:29
Artists P M Raju വ്യാഴം, 03/08/2017 - 00:29
Artists P M Benny വ്യാഴം, 03/08/2017 - 00:29
Artists PM dinesh വ്യാഴം, 03/08/2017 - 00:29
Artists P M Jecob വ്യാഴം, 03/08/2017 - 00:29
Artists P M K Bapu വ്യാഴം, 03/08/2017 - 00:29
Artists P M Jainulabdeen വ്യാഴം, 03/08/2017 - 00:29
Artists P M A Azeez വ്യാഴം, 03/08/2017 - 00:29
Artists P A Hamsakkoya വ്യാഴം, 03/08/2017 - 00:29
Artists P A Seythu വ്യാഴം, 03/08/2017 - 00:29
Artists P A Sundaram വ്യാഴം, 03/08/2017 - 00:26
Artists P R Raveendran വ്യാഴം, 03/08/2017 - 00:26
Artists P R Nirmala വ്യാഴം, 03/08/2017 - 00:26
Artists P A Nair വ്യാഴം, 03/08/2017 - 00:26
Artists P A Salim വ്യാഴം, 03/08/2017 - 00:25
Artists P A Muhammad Koya വ്യാഴം, 03/08/2017 - 00:25
Artists P Anilkumar വ്യാഴം, 03/08/2017 - 00:25
Artists Parvathi Ratheesh വ്യാഴം, 03/08/2017 - 00:25
Artists P A Chokkalingam വ്യാഴം, 03/08/2017 - 00:25

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആരും ആരും കാണാതെ (F) വെള്ളി, 15/01/2021 - 20:06 Comments opened
ശ്രീല വസന്തം വെള്ളി, 15/01/2021 - 20:06 Comments opened
ശൃംഗാരരൂപിണീ ശ്രീപാർവതീ വെള്ളി, 15/01/2021 - 20:06 Comments opened
സ്വരരാഗമായ് കിളിവാതിലിൽ വെള്ളി, 15/01/2021 - 20:06 Comments opened
ചെല്ലച്ചെറു വീടു തരാം വെള്ളി, 15/01/2021 - 20:06 Comments opened
മേലേ മാനത്തെ തേര് വെള്ളി, 15/01/2021 - 20:06 Comments opened
മഞ്ഞുവീണ പൊൽത്താരയിൽ വെള്ളി, 15/01/2021 - 20:06 Comments opened
കുയിൽ പാടുമേതോ വെള്ളി, 15/01/2021 - 20:06 Comments opened
തുമ്പീ നിൻ മോഹം വെള്ളി, 15/01/2021 - 20:06 Comments opened
മാനെന്നും വിളിക്കില്ല വെള്ളി, 15/01/2021 - 20:06 Comments opened
പുലരികൾ സന്ധ്യകൾ വെള്ളി, 15/01/2021 - 20:06 Comments opened
അരികിൽ നീയുണ്ടായിരുന്നെങ്കിൽ വെള്ളി, 15/01/2021 - 20:06 Comments opened
ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങീ ചിരിയിൽ വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദ്രക്കല മാനത്ത് വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന വെള്ളി, 15/01/2021 - 20:06 Comments opened
പ്രപഞ്ചം സാക്ഷി വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M) വെള്ളി, 15/01/2021 - 20:06 Comments opened
രാസനിലാവിനു താരുണ്യം വെള്ളി, 15/01/2021 - 20:06 Comments opened
ജ്വാലാമുഖികൾ തഴുകിയിറങ്ങി വെള്ളി, 15/01/2021 - 20:06 Comments opened
താളമയഞ്ഞൂ ഗാനമപൂർണ്ണം വെള്ളി, 15/01/2021 - 20:06 Comments opened
നിറങ്ങൾ തൻ നൃത്തം വെള്ളി, 15/01/2021 - 20:06 Comments opened
ഗുണ സിംഗ് വെള്ളി, 15/01/2021 - 20:06 Comments opened
മിന്നാമിന്നീ ഇത്തിരിപ്പൊന്നേ വെള്ളി, 15/01/2021 - 20:06 Comments opened
കട്ടുറുമ്പിനു കല്യാണം വെള്ളി, 15/01/2021 - 20:06 Comments opened
കുന്നിമണി കണ്ണഴകിൽ (D) വെള്ളി, 15/01/2021 - 20:06 Comments opened
ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്നങ്ങൾ വെള്ളി, 15/01/2021 - 20:06 Comments opened
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ - F വെള്ളി, 15/01/2021 - 20:06 Comments opened
നീലമലപ്പൂങ്കുയിലേ വെള്ളി, 15/01/2021 - 20:06 Comments opened
പീലിയേഴും വീശി വാ - D വെള്ളി, 15/01/2021 - 20:06 Comments opened
ദുഃഖമേ നിനക്കു പുലർകാലവന്ദനം വെള്ളി, 15/01/2021 - 20:06 Comments opened
ഉണ്ണിക്കൈ വളര് വളര് വെള്ളി, 15/01/2021 - 20:06 Comments opened
ശ്രീമൂലനഗരം വിജയൻ വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദ്രികാരാവു പോലും വെള്ളി, 15/01/2021 - 20:06 Comments opened
കടലോളം നോവുകളിൽ വെള്ളി, 15/01/2021 - 20:06 Comments opened
വസന്തരാവിൽ കുയിലിനു വെള്ളി, 15/01/2021 - 20:06 Comments opened
പച്ചപ്പുൽച്ചാടീ വെള്ളി, 15/01/2021 - 20:06 Comments opened
എന്തേ കണ്ണനു കറുപ്പു നിറം വെള്ളി, 15/01/2021 - 20:06 Comments opened
ഇത്ര മധുരിക്കുമോ പ്രേമം വെള്ളി, 15/01/2021 - 20:06 Comments opened
വാതിൽ തുറക്കൂ നീ വെള്ളി, 15/01/2021 - 20:06 Comments opened
ദേവ വെള്ളി, 15/01/2021 - 20:06 Comments opened
വിരൽ തൊട്ടാൽ (D) വെള്ളി, 15/01/2021 - 20:06 Comments opened
നീലനിലാവിൻ തിരുമകളേ വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദനക്കാറ്റേ കുളിർ കൊണ്ടു വാ വെള്ളി, 15/01/2021 - 20:06 Comments opened
ഏകാന്തതയുടെ അപാരതീരം വെള്ളി, 15/01/2021 - 20:06 Comments opened
താമസമെന്തേ വരുവാൻ വെള്ളി, 15/01/2021 - 20:06 Comments opened
പുകഴേന്തി വെള്ളി, 15/01/2021 - 20:06 Comments opened
മധുരപ്രതീക്ഷതൻ പൂങ്കാവിൽ വെള്ളി, 15/01/2021 - 20:06 Comments opened
ആദ്യത്തെ കണ്മണി വെള്ളി, 15/01/2021 - 20:06 Comments opened
ഈശ്വരചിന്തയിതൊന്നേ വെള്ളി, 15/01/2021 - 20:06 Comments opened
മദനന്റെ തൂണീരം വെള്ളി, 15/01/2021 - 20:06 Comments opened

Pages