നിറങ്ങൾതൻ നൃത്തം

നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ 
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
വിരഹനൊമ്പര തിരിയിൽ പൂവ്പോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു 
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ 
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ

ആ.....
ഋതുക്കളോരോന്നും കടന്നുപോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ 
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ 
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ 

നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ 
അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ 
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.8
Average: 8.8 (5 votes)
Nirangal Than Nruththam

Additional Info

അനുബന്ധവർത്തമാനം