അനന്തനീലവിണ്ണിൽ നിന്നടർന്ന

അനന്തനീലവിണ്ണിൽ നിന്നടർന്ന പൂക്കളോ
നീലവിണ്ണിൽ നിന്നടർന്ന പൂക്കളോ  (2)
അനുപദം അനുപദം
വർണ്ണരേണു വാരിവിതറി
അഴകലകൾ ആടുകയായീ (2)
അനുപദം അനുപദം (അനന്ത...)

അതിനിടയിലൊരു മത്സ്യകന്യക പോലെ
അരുമയാമെൻ കിനാവു പോലെ (2)
ഒഴുകിയൊഴുകിയൊഴുകി  വരുവതാരോ (2)
ഒരു കുടന്ന കുളിരു പോലെ
അനുപദം അനുപദം
വർണ്ണരേണു വാരിവിതറി
അഴകലകൾ ആടുകയായീ (2)
അനുപദം അനുപദം (അനന്ത...)

കഥകളിലെയജ്ഞാത കാമുകി പോലെ
കവിത പാടുമെൻ കിളിയെ പോലെ (2)
കനകമണികളാർന്ന കതിരു പോലെ (2)
കരൾ കടഞ്ഞൊരമൃതു പോലെ
വർണ്ണരേണു വാരിവിതറി
അഴകലകൾ ആടുകയായീ (2)
അനുപദം അനുപദം (അനന്ത...)

-------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anantha neela vinnil ninnadarnna

Additional Info