പച്ചപ്പുൽച്ചാടീ

പച്ചപുൽച്ചാടീ മഞ്ഞ പുൽച്ചാടീ
ചൊമല പുൽച്ചാടീ‍ പുള്ളി പുൽച്ചാടീ

ചെല്ലം ചാടി നടക്കണ പുൽച്ചാടീ
ഞാനും നിന്നെ പോലൊരു പുൽച്ചാടി
തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ്
നീയോ ഞാനോ ഞാനോ നീയോ പുൽച്ചാടീ ( ചെല്ലം..)

അനിയത്തി പറഞ്ഞൊരു പഴം കഥയിൽ
അണിയം പാട്ടിലെ പഴം കഥയിൽ
രസമുള്ള പഴം കഥയിൽ
ആയിരം ആയിരം പുൽച്ചാടി
ആയിരം നിറമുള്ള പുൽച്ചാടി
ചിറകുള്ള പുൽച്ചാടി
മേലേക്ക് താഴേക്ക്
മേലേക്കും താഴേക്കും പാറിപ്പാറി പോകുമ്പോൾ
കാണാൻ ചേലാണേ
ചെല്ലം ചെല്ലം ചാടി നടക്കണ പുൽച്ചാടി
ഞാനും ഞാനും നിന്നെ പോലൊരു പുൽച്ചാടി

തുടെ തുടെ തുടുപ്പുള്ള മലമേട്ടിൽ
പച്ച പച്ച നിറമുള്ള മുള മൂട്ടിൽ
അവയെല്ലാം പറന്നിറങ്ങീ
കറു കറെ കറുത്തൊരു പുൽച്ചാടി
പുള്ളി പുള്ളി ഉടുപ്പുള്ള പുൽച്ചാടീ
ആരാരും കാണാതെ
ഒറ്റയ്ക്ക് ഓരത്ത്
ഒറ്റയ്ക്ക് ഓരത്ത്
കാട്ടുമണ്ണിലിരുന്നേ എട്ടും പൊട്ടും തിരിയാതെ
ചെല്ലം ചാടി നടക്കണ പുൽച്ചാടീ
ഞാനും നിന്നെ പോലൊരു പുൽച്ചാടി
തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ്
നീയോ ഞാനോ ഞാനോ നീയോ പുൽച്ചാടീ ( ചെല്ലം..)

Pacha pulchaadi - Photographer