എന്തേ കണ്ണന്(M)
എന്തേ കണ്ണന് കറുപ്പ് നിറം....എന്തേ കണ്ണന് കറുപ്പ് നിറം...
എന്തേ കണ്ണനിത്ര കറുപ്പ് നിറം....
കാളിന്ദിയിൽ കുളിച്ചതിനാലോ...കാളിയനെ കൊന്നതിനാലോ...
ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ.....
എന്തേ കണ്ണന് കറുപ്പ് നിറം......
രാധയപ്പോൾ മറുപടിയോതി ഗോവർദ്ദനം പണ്ട്-
തൃക്കയിലേന്തുമ്പോൾ...കരിമുകിൽ പുണർന്നുവെന്ന്...(2)
പതിനാറായിരം കാമുകിമാരുടെ...പതിനാറായിരം കാമുകിമാരുടെ..
അനുരാഗകുശുമ്പ് കൊണ്ടെന്ന്......അനുരാഗകുശുമ്പ് കൊണ്ടെന്ന്....(പല്ലവി)
എന്തേ കണ്ണന് കറുപ്പ് നിറം....
ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി-
കുറൂരമ്മ പണ്ടെന്നെ കാലത്തിലടച്ചപ്പോൾ-
വാത്സല്യക്കരിപുരണ്ടെന്ന്......(2)
എന്നാലും എന്നാലും എന്റെ നിറത്തിന്-
ആയിരമഴകുണ്ടെന്ന്...ആയിരമഴകുണ്ടെന്ന്.......(പല്ലവി)
എന്തേ കണ്ണന് കറുപ്പ് നിറം....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
enthe kannanu
Additional Info
Year:
2006
ഗാനശാഖ: