പൂമ്പുഴയിൽ പുളകം
പൂമ്പുഴയിൽ പുളകം
രാമഴയിൽ കുളിര്
കുളിരിളം തെന്നലിൽ പാതിരാ പൂമണം
മനസ്സു മാത്രം വിരഹാതുരം
ഈ സുഗന്ധം പങ്കിടാൻ നീ അരികിൽ ഇല്ലല്ലോ
ഈ നിലാവിൻ ഗാനം ആരും കേട്ടതില്ലല്ലോ
അത്രമേൽ ആർദ്രമായി തേടി നില്പൂ ഞാൻ
നിറയെ ഹൃദയം നിറയെ
(പൂമ്പുഴയിൽ.....)
നാം ഉറങ്ങിയ കാവൽ മാടം നിഴൽ വിരിക്കുന്നു
കാപ്പു കെട്ടിയ കാട്ടു ചോലകൾ കാത്തു നിൽക്കുന്നു
കോടയിൽ മുങ്ങിയെൻ മോഹമുണർന്നു
വരുമോ സഖീ നീ വരുമോ
(പൂമ്പുഴയിൽ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poopuzhayil