പ്രപഞ്ചം സാക്ഷി

പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
സപ്ത നഗരം സാക്ഷി അശ്രു സാഗരം സാക്ഷി
പറയാം ദു:ഖം നിറഞ്ഞൊഴുകും സീതായനം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീ സത്യം

ശത്രുവാൽ വലം കണ്ണും മിത്രത്താൽ ഇടം കണ്ണും
ചൂഴ്ന്നു പോയൊരെൻ ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ 
ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ

എങ്ങാനുമൊരു കുഞ്ഞിൻ പാദ നിസ്വനം കേട്ടാൽ
താലോലിച്ചണയ്ക്കുവാൻ നിന്നെ ഞാൻ കാതോർക്കയായ്
കൈ വള കിലുക്കത്തിൽ ഉൾക്കണ്ണൂ നിന്നെ കണ്ടു
ചേറിലെ ചെന്താമര പൂമൊട്ടിൽ നിന്നെ തൊട്ടു
തൂലിക തുമ്പത്തെന്നും നീയാണെൻ ജീവാക്ഷരം
എൻ വീണ വിതുമ്മുമ്പോൾ നിൻ മൌനം ആർദ്ര സ്വരം

ശത്രുവാണച്ഛൻ പക്ഷേ നിന്നെയീ ഹൃദയത്തിൽ 
താലോലിച്ചുറക്കാതെ ഉറങ്ങീലൊരു രാവും
ദുഷ്ടനാണച്ഛൻ പക്ഷേ നിൻ മുഖശ്രീയിൽ മുങ്ങീ
മിഴികൾ തുളുമ്പാതെ ഉണർന്നില്ലൊരു നാളും
നിനക്കു നൽകാം കുഞ്ഞേ വിശുദ്ധ ദിഗംബരം
നെറ്റിയിൽ തൊടാം രക്ത സിന്ദൂരം സ്വപ്നം വ്യഥ
നിന്നെയൊന്നോർമ്മിക്കാതെ ഉണ്ടിട്ടില്ലിന്നേ വരെ
അച്ഛന്റെ ശിഷ്ടായുസ്സും നിനക്കായ് വർഷിക്കാം ഞാൻ

നൽകുകെൻ മകളേ നിന്റെ യാതനാ വിഷ പാത്രം
പോവുകെൻ കുഞ്ഞേ എന്നെയിവിടേ ത്യജിക്കുക

പാഥേയം ബലിച്ചോറായ് മണ്ണിതിൽ വർഷിക്കുക
ദണ്ഡകാക്ഷിയാം കണ്ണീർക്കടലിൽ കുളിക്കുക

പാപിയാണച്ഛൻ പക്ഷേ പിൻ വിളി വിളിക്കില്ല

കാണുവാൻ വയ്യെൻ മുത്തേ നിന്റെയീ ദു:ഖ ജ്വാല
നിന്റെയീ ദു:ഖ ജ്വാല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prapangam Sakshi

Additional Info

അനുബന്ധവർത്തമാനം