വിരൽ തൊട്ടാൽ (D)
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിലവേ ( വിരല്‍..)
നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാണു ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)
തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരങ്ങള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിലവേ..
വിരല്‍ തൊട്ടാല്‍ വിരിയുന്ന പൊൻപൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിലവേ
----------------------------------------------------------------------