മാട്ടുപ്പൊങ്കൽ മാസം

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)

മാങ്കുയിൽ പാട്ടിൻ പൂക്കും  മാതളപൂവിൻ തേനേ
മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം  തിങ്കൾ മീനേ
തെന്നലിൽ താളം കൂടാൻ വാ
കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ 
മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
വെണ്ണിലാവേറ്റിൽ തൂകാൻ വാ
മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
മനസ്സുക്കുള്ളെ മഴതൂളിയായ് നീ  നീ വീഴാതാ
മേഘങ്ങൾ രാഗം പാടട്ടുമാ..
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)

പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
ഏങ്കിനാൽ ഉള്ളം  ഒന്നാലെ
കൊഞ്ചുവിൻ  പൂവൽ മൈനേ ഉന്നെയും തേടി തേടി
പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
പാടിനാൻ കണ്ണായ് കണ്ണാടീ
മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
മോഹങ്ങൾ മേളം കൊട്ടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mattuponkal maasam

Additional Info

അനുബന്ധവർത്തമാനം