നീലനിലാവിൻ തിരുമകളേ

നീലനിലാവിൻ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതു പുളകം നിൻ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ്
അല്ലി തിങ്കൾ വെട്ടം നിൻ കണ്ണിൽ മിന്നുന്നു
ലില്ലിപ്പൂവിൻ നാണം വന്നെന്നെ പുൽകുന്നു (നീല..)

പൂമിഴിയുഴിയുന്നൊരഴകോ
പുതു മഴക്കുളിരിന്റെ ഇതളോ
കാർമുകിലുറങ്ങുന്ന ലതയോ
കവിതയ്ക്കൊരഞ്ജന ശിലയോ
ആരു നീ അനുരാഗിണീ അരികിൽ
നിറയും മധുചഷകം
കുയിൽ മൊഴി മന്ത്രം മാദകം
നിൻ പദ തളിരിൽ നീർ മാതളം
അല്ലിപ്രാവിൻ കാതിൽ ഈ കുഞ്ഞിതാരാട്ട്
അണ്ണാൻ കുഞ്ഞിൻ കണ്ണിൽ ഒരു കള്ള പൂമുത്ത്

റമ്പമ്പമ്പം
നീലനിലാവിൻ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതു പുളകം നിൻ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ്

മദനന്റെ മനസ്സിനു കണിയോ
മഴവില്ലു കടം തന്ന മണിയോ
മധുര നിലാവിന്റെ ചിരിയോ
മാനത്തെ വിളക്കിലെ തിരിയോ
എന്നെ നീ അറിയില്ലയോ
ഇടറും മിഴിയിൽ പരിഭവമോ
ഹൃദയമുണർത്തും വീണയിൽ
നിൻ വിരൽ മഴ പൊഴിയാൻ നേരമായ്
വഞ്ചിപ്പാട്ടിൻ താളം ഈ നെഞ്ചിൽ കേട്ടില്ലേ
കൊഞ്ചിപ്പാടും മൈനേ നീ തഞ്ചം കണ്ടില്ലെ

ഹേ റമ്പമ്പമ്പം
നീലനിലാവിൻ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതു പുളകം നിൻ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ്
അല്ലി തിങ്കൾ വെട്ടം നിൻ കണ്ണിൽ മിന്നുന്നു
ലില്ലിപ്പൂവിൻ നാണം വന്നെന്നെ പുൽകുന്നു (നീല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela nilaavin

Additional Info

അനുബന്ധവർത്തമാനം