കട്ടുറുമ്പിനു കല്യാണം - M
കട്ടുറുമ്പിനു കല്യാണം
പൊട്ടു കുത്തണ് ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം
കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നെ
കൈയ്യിൽ ആട്ടുരലിൻ കുഴവിയിരുന്നേ
ആഹ കട്ടുറുമ്പിനു കല്യാണം
പൊട്ടു കുത്തണ് ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
ഈച്ചയും മന്തൻ പൂച്ചയും
വാശിക്കിണ്ണം മേടിച്ചൂ
ദോശയിൽ പെരുത്താശയിൽ
മീശക്കുന്തൻ കോപിച്ചൂ
തേനായാൽ പോരേ മീനായാൽ പോരേ
തെങ്ങുമ്മേൽ ചങ്കരൻ തന്നെ
ഒളിവിൽ പാലുണ്ണീ വളവിൽ പാലുണ്ണീ
തത്തേ തവളെ മയിലെ കുയിലേ കൂ
കുക്കുക്കൂ കുക്കുക്കൂ
കുക്കുകുക്കുക്കൂ കുക്കുക്കൂ
കട്ടുറുമ്പിനു കല്യാണം
പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
ചാച്ചനോ അനപ്പാച്ചനോ
രാശിക്കുണ്ടിൽ ചാടിച്ചൂ
മൂത്തതും മായം ചേർത്തതും
മുന്നേരത്തും മോന്തിച്ചൂ
ഒയ്യാരക്കമ്പീ പയ്യാരതുമ്പീ
കുന്നിന്മേൽ കിന്നരം മീട്ട്
ചുളുവിൽ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
വിത്തും വിതയും വിളയും വരമേകൂ
കുക്കുക്കൂ കുക്കുക്കൂ
കുക്കുകുക്കുക്കൂ കുക്കുക്കൂ
കട്ടുറുമ്പിനു കല്യാണം
പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം
കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
ആട്ടുരലിൻ കുഴവിയിരുന്നേ