കുന്നിമണി കണ്ണഴകിൽ (D)

കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്
ഒരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
നറുവെണ്ണിലാ മണിത്തൂവല്‍
കുടമുല്ല പൂത്തൊരീ നാളില്‍
എഴുതിയ നിറങ്ങളേ...
(കുന്നിമണി കണ്ണഴകിൽ... )

ലലല..ല ലല..ലലല....ആ.ആ.ആ
തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഒരു നാള്‍ ഞാന്‍ വരും

ലലല..ല ലല..ലലല..
കായല്‍ കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
(കുന്നിമണി കണ്ണഴകിൽ... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunimani kannazhakil (D)

Additional Info

അനുബന്ധവർത്തമാനം