കന്നിമണി (M)

കുന്നിമണി കണ്ണഴകിൽ പനിനീർപ്പാടം കതിരണിയാൻ
ഇതിലേ പോരുമോ....... ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികിൽ കനകം മുത്തം കുളിരലയായ്
ഒരുനാൾ ഞാൻ വരും...... ഒരുനാൾ ഞാൻ വരും
നറുവെണ്ണിലാമണിത്തൂവൽ 
കുടമുല്ല പൂത്തൊരീ നാളിൽ 
എഴുതിയ നിറങ്ങളേ...... (കന്നിമണി........ പോരുമോ)

ല..ല..ല..
തേൻതുളളി പാട്ടിൽ, ഒരു തേവാരക്കാട്ടിൽ
നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ...
പാലപ്പൂവീട്ടിൽ, പുതു പാൽ വള്ളിക്കൂട്ടിൽ
പാരിജാതപ്പെണ്ണുണർന്നത് പണ്ടു പണ്ടല്ലേ...
വിളിയ്ക്കാതെ വന്നൂ വിളക്കായി നിന്നൂ
നിനക്കെന്റെ രാഗം സ്വരച്ചിന്തു തന്നൂ
മനസ്സിന്റെ തേരിൽ മുഖശ്രീ തെളിഞ്ഞു...
(കുന്നിമണി....... പോരുമോ.....
ഒരു നാൾ ഞാൻ വരും)

കായൽക്കുളിരോളം, കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവിന് കണ്ണടഞ്ഞില്ലേ...
കൈ തലോടും നേരം, ഇളം മെയ് പിരിഞ്ഞ വികാരം
ആയിരം പൊൻതാരകങ്ങൾ കണ്ടറിഞ്ഞില്ലേ...
ഇണയ്ക്കായ് ഒരന്നം നിനക്കായി നൽകാം...
തുണയ്ക്കായി മുന്നിൽ കരം നീട്ടി നിൽക്കാം...
തുടിയ്ക്കുന്ന ഗാനം കിളിച്ചുണ്ടിനേകാം... (പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnimani (M)

Additional Info

Year: 
2000

അനുബന്ധവർത്തമാനം