admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort descending Post date
Artists Anu Siraj Mon, 12/06/2017 - 22:43
Artists Anu Hasan Mon, 12/06/2017 - 22:44
Artists Anukkuttan Mon, 12/06/2017 - 22:44
Artists Anugraha Roy Mon, 12/06/2017 - 22:44
Artists Anuja Mon, 12/06/2017 - 22:44
Artists Anujith K A Mon, 12/06/2017 - 22:44
Artists Anujan Kurichi Mon, 12/06/2017 - 22:44
Artists Anudev Mon, 12/06/2017 - 22:44
Artists Anupama E Parameswaran Mon, 12/06/2017 - 22:44
Artists Anupama Ramachandran Mon, 12/06/2017 - 22:44
Artists Anubala Mon, 12/06/2017 - 22:44
Artists Anumol Mon, 12/06/2017 - 22:44
Artists Anuranjan Premji Mon, 12/06/2017 - 22:44
Artists Anurag Mon, 12/06/2017 - 22:44
Artists Anurag Kashyap Mon, 12/06/2017 - 22:44
Artists Anuraj Mon, 12/06/2017 - 22:45
Artists Anuraj Ammunny Mon, 12/06/2017 - 22:45
Artists Anuraj Divakar Mon, 12/06/2017 - 22:45
Artists Anuradha Metha Mon, 12/06/2017 - 22:45
Artists Anurudh Aneesh Mon, 12/06/2017 - 22:45
Artists Anuradha Vishnu Vardhan Mon, 12/06/2017 - 22:45
Artists Anusree Mon, 12/06/2017 - 22:45
Artists Anusree Mon, 12/06/2017 - 22:45
Artists Baby Anusree Mon, 12/06/2017 - 22:45
Artists Anush A Bhat Mon, 12/06/2017 - 22:45
Artists Anush Mohan Mon, 12/06/2017 - 22:45
Artists Anoop Mon, 12/06/2017 - 22:45
Artists Anushakka Shetty Mon, 12/06/2017 - 22:45
Artists Anoop Ambujakshan Mon, 12/06/2017 - 22:45
Artists Anoop Antony Mon, 12/06/2017 - 22:45
Artists Anoop S Menon Mon, 12/06/2017 - 22:45
Artists Anoop Kanattil Mon, 12/06/2017 - 22:45
Artists Anoop Kannan Stories Release Mon, 12/06/2017 - 22:45
Artists Anoopkumar Mon, 12/06/2017 - 22:45
Artists Anup Kumar Gopinadh Mon, 12/06/2017 - 22:45
Artists Anoop Krishnan Mon, 12/06/2017 - 22:46
Artists Anoop K Mon, 12/06/2017 - 22:46
Artists Anoop K S Mon, 12/06/2017 - 22:46
Artists Anoop Chandran Mon, 12/06/2017 - 22:47
Artists Anoop Chalissery Mon, 12/06/2017 - 22:47
Artists Anoop Thilak Mon, 12/06/2017 - 22:47
Artists Anoop Narayanan Mon, 12/06/2017 - 22:47
Artists Anoop Panthalam Mon, 12/06/2017 - 22:47
Artists Anoop P Mon, 12/06/2017 - 22:47
Artists Anoop PA Mon, 12/06/2017 - 22:47
Artists Anoop Paul Mon, 12/06/2017 - 22:47
Artists Anoop Mavara Mon, 12/06/2017 - 22:47
Artists Anoop ravidnran Mon, 12/06/2017 - 22:47
Artists Anoop Raveendran Mon, 12/06/2017 - 22:47
Artists Anoop V Shylaja Mon, 12/06/2017 - 22:47

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഹൃദയം കൊണ്ടെഴുതുന്ന കവിത - M വെള്ളി, 15/01/2021 - 20:08 Comments opened
താലം താലോലം വെള്ളി, 15/01/2021 - 20:08 Comments opened
മധുചഷകം വെള്ളി, 15/01/2021 - 20:08 Comments opened
ശുചീന്ദ്രനാഥാ നാഥാ വെള്ളി, 15/01/2021 - 20:08 Comments opened
ശ്രീഭഗവതി ശ്രീപരാശക്തീ വെള്ളി, 15/01/2021 - 20:08 Comments opened
തുമ്മിയാൽ തെറിക്കുന്ന വെള്ളി, 15/01/2021 - 20:08 Comments opened
സ്വാമി ശരണം വെള്ളി, 15/01/2021 - 20:08 Comments opened
ഹരിവരാസനം വിശ്വമോഹനം വെള്ളി, 15/01/2021 - 20:08 Comments opened
അമ്മാനം കിളി വെള്ളി, 15/01/2021 - 20:08 Comments opened
മകനേ വാ വെള്ളി, 15/01/2021 - 20:08 Comments opened
സന്ധ്യതൻ അമ്പലത്തിൽ വെള്ളി, 15/01/2021 - 20:08 Comments opened
ആനന്ദക്കുട്ടനിന്നു പിറന്നാള് വെള്ളി, 15/01/2021 - 20:08 Comments opened
കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് വെള്ളി, 15/01/2021 - 20:08 Comments opened
ശ്യാമമേഘമേ നീ വെള്ളി, 15/01/2021 - 20:08 Comments opened
കണ്ണിനും കണ്ണാടിക്കും വെള്ളി, 15/01/2021 - 20:08 Comments opened
ഇടയരാഗ രമണദുഃഖം വെള്ളി, 15/01/2021 - 20:08 Comments opened
യാമിനീ എന്റെ സ്വപ്നങ്ങൾ വെള്ളി, 15/01/2021 - 20:08 Comments opened
മുത്തുമണിപ്പളുങ്കു വെള്ളം വെള്ളി, 15/01/2021 - 20:08 Comments opened
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ വെള്ളി, 15/01/2021 - 20:08 Comments opened
നാണമാവുന്നൂ മേനി നോവുന്നൂ വെള്ളി, 15/01/2021 - 20:08 Comments opened
ആട്ടക്കലാശം വെള്ളി, 15/01/2021 - 20:08 Comments opened
മലരും കിളിയും ഒരു കുടുംബം വെള്ളി, 15/01/2021 - 20:08 Comments opened
ഒരിടത്തു ജനനം ഒരിടത്തു മരണം വെള്ളി, 15/01/2021 - 20:08 Comments opened
പേരാറിൻ തീരത്തോ വെള്ളി, 15/01/2021 - 20:08 Comments opened
ഉണ്ണിയാരാരിരോ വെള്ളി, 15/01/2021 - 20:08 Comments opened
അനുപമേ അഴകേ വെള്ളി, 15/01/2021 - 20:08 Comments opened
സമയമാം രഥത്തിൽ വെള്ളി, 15/01/2021 - 20:08 Comments opened
കാണുമ്പോൾ പറയാമോ വെള്ളി, 15/01/2021 - 20:08 Comments opened
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ വെള്ളി, 15/01/2021 - 20:08 Comments opened
സ്വർണ്ണയവനികക്കുള്ളിലെ വെള്ളി, 15/01/2021 - 20:08 Comments opened
പൊൻ പുലരൊളി പൂ വിതറിയ വെള്ളി, 15/01/2021 - 20:08 Comments opened
ഇത്തിരിപ്പൂവേ ചുവന്നപൂവേ വെള്ളി, 15/01/2021 - 20:08 Comments opened
ഓമനത്തിങ്കൾ കിടാവോ പാടിപാടി വെള്ളി, 15/01/2021 - 20:08 Comments opened
തണൽ വിരിക്കാൻ കുട നിവർത്തും വെള്ളി, 15/01/2021 - 20:08 Comments opened
സുവർണ്ണ രേഖാനദിയിൽ വെള്ളി, 15/01/2021 - 20:08 Comments opened
ഹരിമുരളീരവം വെള്ളി, 15/01/2021 - 20:08 Comments opened
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ വെള്ളി, 15/01/2021 - 20:08 Comments opened
പൂക്കാരിപ്പെണ്ണിനൊരു - D വെള്ളി, 15/01/2021 - 20:08 Comments opened
നാടകം ജീവിതം വെള്ളി, 15/01/2021 - 20:08 Comments opened
തിരമാല തേടുന്നു തീരങ്ങളേ വെള്ളി, 15/01/2021 - 20:08 Comments opened
കെ പി എൻ പിള്ള വെള്ളി, 15/01/2021 - 20:08 Comments opened
കല്പകത്തോപ്പന്യനൊരുവനു വെള്ളി, 15/01/2021 - 20:08 Comments opened
കദളിവാഴക്കൈയിലിരുന്നു വെള്ളി, 15/01/2021 - 20:08 Comments opened
വൈലോപ്പിള്ളി ശ്രീധരമേനോൻ വെള്ളി, 15/01/2021 - 20:08 Comments opened
തങ്കം വേഗമുറങ്ങിയാലായിരം വെള്ളി, 15/01/2021 - 20:08 Comments opened
അന്നു നിന്നെ കണ്ടതിൽ പിന്നെ വെള്ളി, 15/01/2021 - 20:08 Comments opened
ചഞ്ചല ദ്രുതപദതാളം വെള്ളി, 15/01/2021 - 20:08 Comments opened
അനന്തം അജ്ഞാതം വെള്ളി, 15/01/2021 - 20:08 Comments opened
അമേരിക്ക അമേരിക്ക വെള്ളി, 15/01/2021 - 20:08 Comments opened
അഹങ്കാരം വെള്ളി, 15/01/2021 - 20:08 Comments opened

Pages