സ്വാമി ശരണം

സ്വാമീ ശരണം ശരണമെൻ്റയ്യപ്പാ
സ്വാമിയില്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹര സുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ

ഹരിശ്രീതന്‍ മുത്തുകള്‍ വിരൽപ്പൂവിൽ വിടര്‍ത്തിയ
ഗുരുവിൻ്റെ ശ്രീപദങ്ങള്‍ വണങ്ങി
ശിരസ്സിലിന്നിരുമുടിക്കെട്ടുകളും താങ്ങി
എരുമേലിപേട്ടതുള്ളും കന്നി അയ്യപ്പന്മാര്‍
ഞങ്ങള്‍ക്കൊരു ജാതി, ഒരു മതം, ഒരു ദൈവം

അയ്യപ്പാ സ്വാമി ........അയ്യപ്പാ
അയ്യപ്പാ സ്വാമി ........അയ്യപ്പാ

 മനസ്സിൻ്റെ ചെപ്പില്‍ നിന്നും അഴുതയില്‍ നിന്നും ഞങ്ങള്‍
കനകവും പവിഴവും പെറുക്കി
അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി  
കരിമല മടിയിലെ തീർത്ഥക്കരെ നില്‍ക്കും
ഞങ്ങള്‍ക്കൊരു ജാതി, ഒരു മതം, ഒരു ദൈവം

അയ്യപ്പാ സ്വാമി ........അയ്യപ്പാ
അയ്യപ്പാ സ്വാമി ........അയ്യപ്പാ
 

ഭഗവാനുമൊരുമിച്ചു പമ്പയില്‍ വിരിവച്ചു
ഭജന സങ്കീര്‍ത്തനങ്ങള്‍ പാടി
സദ്യയുണ്ടു പമ്പവിളക്കു കണ്ടു മടങ്ങി  
ശബരി പീഠത്തിലെത്തി ശരണം വിളിക്കും
ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം

അയ്യപ്പാ സ്വാമി ........അയ്യപ്പാ
അയ്യപ്പാ സ്വാമി ........അയ്യപ്പാ

കഴുത്തില്‍ രുദ്രാക്ഷവുമായ്
മകരസംക്രമസന്ധ്യ
കനകാഭിഷേകം ചെയ്യും നടയില്‍
അവിടുത്തെ അനശ്വര ചൈതന്യത്തിന്‍ നടയില്‍
പതിനെട്ടാം പടികേറി ഭഗവാനെ തൊഴും
ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം

അയ്യപ്പാ സ്വാമി ........അയ്യപ്പാ
അയ്യപ്പാ സ്വാമി ........അയ്യപ്പാ

സ്വാമീ ശരണം ശരണമെൻ്റയ്യപ്പാ
സ്വാമിയില്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹര സുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swami Saranam

Additional Info