പാലാഴി കടഞ്ഞെടുത്തോരഴക്

പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും
കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും
കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും
മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടും ഇളംനാണവും
വലംപിരി ശംഖിനുള്ളീൽ ജലതീർഥവും
കേളീനളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്നു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ

പതിനാലു ലോകങ്ങൾക്കും പ്രിയമോഹിനീ
കണ്ടു മുനിമാരും മയങ്ങുന്ന വരവർണ്ണിനീ
അരയന്ന നട നടന്ന് അരികിൽ വരാം
തങ്കതിരുമെയ്യിൽ അണിയിക്കാം ഹരിചന്ദനം
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

പട്ടുനിലാത്തുകിൽ ചുറ്റിയെടുത്തൊരു പൂച്ചെണ്ട്
പട്ടമരാള വികാരസരസ്സിലെ നീർച്ചെണ്ട്
പൂത്ത മുഖങ്ങളിൽ മുത്തു കിളിർത്തൊരു നേരത്ത്
കണ്മുന കൊടികൾ കൊണ്ടു കാമമലരമ്പു തൂകുമതിൽ പ്രാണഹർഷവുമായ്
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

തെയ് തിത്തെയ് മണികങ്കണ കൈകളിൽ പാൽകടലമൃതോടേ - നൃത്തം
ഇലതാളം പിടിക്കൂ ലതാതികളേ
തെയ് തിത്തെയ് മണികങ്കണ കൈകളിൽ പാൽകടലമൃതോടേ - നൃത്തം
ഇലതാളം പിടിക്കൂ ലതാതികളേ
കൊഞ്ചും ഇളനെഞ്ചിൽ പുതു മലർശരം
അഞ്ചും മുഖമഞ്ചം ഒരുമദമായ്
ഇരവിലും പകലിലും ഇതളിടും
തൊടിയിലേ മധുരിമ നുകരവേ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

സ്വപ്നം അനസ്വരത്തിൽ വിടർന്നില്ലയോ വീണ്ടും
സ്വർഗ്ഗം മുഖപ്രസാദം അണിഞ്ഞില്ലയോ
ദേവസദസ്സിലിന്നു സുകൃതോത്സവം
ഈ ദേവീ തൻ അനുഗ്രഹം തിരുവുത്സവം ഇന്നു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും
കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palazhi kadanjedutha

Additional Info

അനുബന്ധവർത്തമാനം