മലരും കിളിയും ഒരു കുടുംബം

ലാലാലാലാ...ലാല്ലലാ...

മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം
നദിയും കടലും ഒരു കുടുംബം ഒരു കുടുംബം
നദിയുടെ കരയിൽ കിളികൾ പോലെ
നിങ്ങൾ വിടർത്തും വസന്തം ( മലരും...)

ലാലാല്ലാ..ലാലാലാ..

മാനത്തെ കുഞ്ഞുങ്ങൾ സിന്തൂരം
ചിന്തുന്ന മാണിക്യ കുന്നേറീ തുള്ളിച്ചാടും (2)
അഴകുകൾ നിങ്ങൾ ഉണർവുകൾ നിങ്ങൾ (2)
അമ്മയ്ക്കും അച്ഛനും കണികളായ് മേവുന്ന എൻ കണ്ണിൽ
മണികളേ നിങ്ങൾക്കായ് സ്വർണ്ണ പൂങ്കുടയുമായ്
നിൽക്കുന്നു ആരാമം നിറവുമായ് ( മലരും..)

ലാലാലാലാ..ലാലാലാ..
പാലാഴി പൈതങ്ങൾ പാൽക്കഞ്ഞി തൂവുന്ന
പഞ്ചാര പൂഴിയിൽ മിന്നി മിന്നും (2)
കതിരുകൾ നിങ്ങൾ കനവുകൾ നിങ്ങൾ (2)
ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്പിക്കാൻ
പോരും പൊന്നലകളെ നിങ്ങൾക്കായ് അന്തിപ്പൂ
തിരിയുമായ് വന്നെത്തുന്നാകാശം കുടവുമായ് ( മലരും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarum kiliyum

Additional Info

അനുബന്ധവർത്തമാനം