ശ്യാമമേഘമേ നീ
ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂതുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ ( ശ്യാമ...)
ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ... (ശ്യാമ...)
ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ.. (ശ്യാമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Shyama meghame nee
Additional Info
ഗാനശാഖ: