ചൂളമടിക്കും കാറ്റായ്

ചൂളമടിക്കും കാറ്റായ്
ഞാൻ ചീറി വരുന്നല്ലോ
കൂടണഞ്ഞ കിളിയേ
ഞാൻ തേടി വരുന്നല്ലോ
ആനന്ദത്തിൽ ആറാടി
അനുരാഗ പൂമ്പല്ലവിയിൽ
ഹേയ് നാടായ നാട്ടിലെല്ലാം
ഞാനുയർത്തും സ്നേഹക്കുളിരല
ചൂളമടിക്കും കാറ്റായ്
ഞാൻ ചീറി വരുന്നല്ലോ
കൂടണഞ്ഞ കിളിയേ
ഞാൻ തേടി വരുന്നല്ലോ

താളവുമായ് ഞാൻ വരുന്നു
രാഗവുമായ് ഞാൻ വരുന്നു
ആരോമലേ അനുരാഗലോലനായ്
ഓമലാളെ കാണുവാനായ്
കണ്ടു കാര്യം ചൊല്ലുവാനായ്
മിന്നിമിന്നും താരകം പോലരികിൽ
വരുമോ ചിരിയായ്
ചൂളമടിക്കും കാറ്റായ്
ഞാൻ ചീറി വരുന്നല്ലോ
കൂടണഞ്ഞ കിളിയേ
ഞാൻ തേടി വരുന്നല്ലോ

നിന്റെ സ്നേഹഗീതവുമായ്
പാടിയാടി ഞാനലഞ്ഞു
നീലാഞ്ജനക്കിളി നീയിനിയും
കൂടുകൂട്ടാൻ പോരുകയില്ലേ
കൂട്ടിരിക്കാൻ എത്തുകയില്ലേ
കളകളമൊഴി ഈ ഹൃദയത്തിൽ
കുളിർക്കാറ്റായ്
സഖി നീ വരുമോ

ചൂളമടിക്കും കാറ്റായ്
ഞാൻ ചീറി വരുന്നല്ലോ
കൂടണഞ്ഞ കിളിയേ
ഞാൻ തേടി വരുന്നല്ലോ
ആനന്ദത്തിൽ ആറാടി
അനുരാഗ പൂമ്പല്ലവിയിൽ
ഹേയ് നാടായ നാട്ടിലെല്ലാം
ഞാനുയർത്തും സ്നേഹക്കുളിരല
ചൂളമടിക്കും കാറ്റായ്
ഞാൻ ചീറി വരുന്നല്ലോ
കൂടണഞ്ഞ കിളിയേ
ഞാൻ തേടി വരുന്നല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Choolamadikkum kaattaay