ശുചീന്ദ്രനാഥാ നാഥാ

ശുചീന്ദ്രനാഥാ....
ശുചീന്ദ്രനാഥാ നാഥാ
സ്വയംവര മംഗല്യഹാരമിതാ
സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ
സ്വർണ്ണ രുദ്രാക്ഷമാലയിതാ (ശുചീന്ദ്ര..)
ശുചീന്ദ്രനാഥാ...

തിങ്കൾ തിരുമുടിക്കെട്ടുലഞ്ഞങ്ങനെ
ഗംഗാതരംഗമദമുണർന്നങ്ങനെ
തങ്കനാഗത്തളചുറ്റഴിഞ്ഞങ്ങനെ
നൃത്തമാടൂ - നാഥൻ നൃത്തമാടൂ
പൊൻമുകിൽ പല്ലക്കിൽ
ദേവകളെത്തുമ്പോൾ
പുഷ്പവൃഷ്ടിയിൽ കുളിക്കൂ (ശുചീന്ദ്ര..)
ശുചീന്ദ്രനാഥാ...

കണ്ണിൽ കൂവളപ്പൂ വിടർന്നങ്ങനെ
കർണ്ണാഭരണ മണിയുതിർന്നങ്ങനെ
കന്നിമാൻപേടതൻ മെയ്പുണർന്നങ്ങനെ
നൃത്തമാടൂ - ദേവൻ നൃത്തമാടൂ
മുല്ലപ്പൂവമ്പുമായ് മന്മഥനെത്തുമ്പോൾ
മൂന്നാം തൃക്കണ്ണടയ്ക്കൂ (ശുചീന്ദ്ര..)
ശുചീന്ദ്രനാഥാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sucheendranadha

Additional Info

അനുബന്ധവർത്തമാനം