കണ്ണാ ആലിലക്കണ്ണാ

കണ്ണാ.. ആ.....
കണ്ണാ ആലിലക്കണ്ണാ
പാലാഴി തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
എന്റെ തോണിയിലെ പൊന്നു വേണോ പൊന്ന്
(കണ്ണാ...)

നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു
നിന്റെ യൗവനം തുഴഞ്ഞുവന്ന നീരാഴി
അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ
പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
നീന്തിവാ - നിന്റെ പൊക്കിള്‍
താമരപ്പൂ എനിക്കുതാ - എനിക്കുതാ
(കണ്ണാ..)

നീ പണ്ടൊരു മുനികുമാരനായി അന്നു
നിന്റെ വെണ്മഴു പറന്നുവീണ നീരാഴി
അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ
പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ
നീന്തിവാ - നിന്റെ മെത്തപ്പൊന്മുടി-
മുത്തെനിയ്ക്കു താ - എനിയ്ക്കു താ
(കണ്ണാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanna aalilakkanna

Additional Info

അനുബന്ധവർത്തമാനം