ദേവീ കന്യാകുമാരി

ഓം.. ദേവീ... ആ...കന്യാകുമാരീ...
ആ...ആ...
പ്രസീത പ്രത്യക്ഷ മാഹേശ്വരീ
ദേവീ കന്യകുമാരീ..
പ്രസീത പ്രത്യക്ഷ മാഹേശ്വരീ
ദേവീ കന്യകുമാരീ...
ആ... ആ... ആ...

സന്ധ്യയ്ക്കു ലളിതാസഹസ്രനാമം ചൊല്ലും
സംസാരസാഗര തിരകള്‍
ഈറനുടുത്തു വന്നു കനകകലശമാടും
ഹിമഗിരിനന്ദിനി രൂപം
മതിലഞ്ചും കടന്നെത്തുന്ന ഞങ്ങള്‍ക്ക്
മനസ്സില്‍ പതിയേണം
മായേ മഹാമായേ...

ദേവീ കന്യകുമാരീ..
പ്രസീത പ്രത്യക്ഷ മാഹേശ്വരീ
ദേവീ കന്യകുമാരീ...
ആ... ആ... ആ...

ശ്രീകോവില്‍ നടയില്‍ നിന്നൊരിക്കലും മാറാത്ത
ശ്രീവിവേകാനന്ദശിലയില്‍
സൂര്യനും ചന്ദ്രനും തൊഴുതു നമസ്കരിക്കും
സ്വയംവരകന്യകാ രൂപം
പടിയാറും കടന്നെത്തുന്ന ഞങ്ങള്‍ക്ക്
പതിവായ്‌ കാണേണം
മായേ മഹാമായേ...

ദേവീ കന്യകുമാരീ..
പ്രസീത പ്രത്യക്ഷ മാഹേശ്വരീ
ദേവീ കന്യകുമാരീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
devi kanyaakumari

Additional Info

അനുബന്ധവർത്തമാനം