ശ്രീഭഗവതി ശ്രീപരാശക്തീ

ശ്രീഭഗവതി ശ്രീപരാശക്തീ
കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ
പുണ്യതീർത്ഥത്തിരകൾ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം
ശ്രീഭഗവതി ശ്രീപരാശക്തീ
കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ

ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ്
അസുരശക്തിയും ദൈവീകശക്തിയും
തമ്മിലുള്ള സംഘട്ടനം

പണ്ടു ദ്വാപരയുഗാരംഭത്തില്‍
ബാണാസുരൻ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ പ്രത്യക്ഷമാക്കീ
കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും
കൊല്ലുകില്ലെന്നൊരു വരം വാങ്ങീ
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബാണാസുരൻ വന്നാക്രമിച്ചീ ഭൂമി കീഴടക്കി

ശ്രീപദ്മനാഭനെ പ്രാർത്ഥിച്ചു ഭക്തജനകോടി
നാരായണാ നാരായണാ നാരായണാ നാരായണാ
ഹരിനാരായണാ ഹരിനാരായണാ...
ശ്രീഭഗവതി ശ്രീപരാശക്തീ
കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ

വേദങ്ങൾ ഉടലെടുത്തൊരീ ഭാരതഭൂവിൽ
ശ്രീപാദ താമരപ്പൂവിൽ
ശ്രീവരാഭയമുദ്രകളോടെ ഇന്നും വിളങ്ങും
ശ്രീകന്യാകുമാരീശ്വരീ
ശ്രീവരാഭയമുദ്രകളോടെ ഇന്നും വിളങ്ങും
ശ്രീകന്യാകുമാരീശ്വരീ..
ശ്രീകന്യാകുമാരീശ്വരീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Steve bhagavathi sreeparasakthi

Additional Info

അനുബന്ധവർത്തമാനം