ജഗദീശ്വരീ ജയജഗദീശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
ചന്ദ്രക്കലചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
കനിയുക നീ ദേവി കനിയുക നീ ദേവി
ദേവി ദേവി ദേവി
പാടുന്നതവിടത്തെ തിരുനാമങ്ങൾ ഞങ്ങൾ
തേടുന്നതവിടത്തെ തൃപ്പാദങ്ങൾ
കത്തുന്ന ഞങ്ങൾതൻ ഹൃദയങ്ങൾ ദേവീ നിൻ
കർപ്പൂരക്കിണ്ണങ്ങൾ - കർപ്പൂരക്കിണ്ണങ്ങൾ
ജഗദീശ്വരീ ജയജഗദീശ്വരീ
ചന്ദ്രക്കലചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
കനിയുക നീ ദേവി കനിയുക നീ ദേവി
ദേവി ദേവി ദേവി
ചാർത്തുന്നതവിടത്തെ സിന്ദൂരങ്ങൾ ഞങ്ങൾ
ചൂടുന്നതവിടത്തെ നിർമ്മാല്യങ്ങൾ
ജന്മങ്ങൾ ഞങ്ങൾതൻ ജന്മങ്ങൾ തിരുമുൻപിൽ
അഞ്ജലീപുഷ്പങ്ങൾ അഞ്ജലീപുഷ്പങ്ങൾ
ജഗദീശ്വരീ ജയജഗദീശ്വരീ
ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
കനിയുക നീ ദേവി കനിയുക നീ ദേവി
ദേവി ദേവി ദേവി
കാണുന്നതവിടത്തെയവതാരങ്ങൾ ഞങ്ങൾ
കേൾക്കുന്നതവിടത്തെ അപദാനങ്ങൾ
ഉണരുന്ന ഞങ്ങൾ തന്നാത്മാവിൻ താളങ്ങൾ
ഓംകാര പൊൻതുടികൾ ഓംകാര പൊൻതുടികൾ
ജഗദീശ്വരീ ജയജഗദീശ്വരീ
ചന്ദ്രക്കലചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയജഗദീശ്വരീ
കനിയുക നീ ദേവി കനിയുക നീ ദേവി
ദേവി ദേവി ദേവി