ചഞ്ചല ദ്രുതപദതാളം
ആ..ആ...ആ..ആ.ആ..ആ..
നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിധിരനാ
ചഞ്ചല ദ്രുതപദ താളം സുകൃത താളം ( നാനാ..)
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ... പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ ( ചഞ്ചല...)
ഇവിടെ വിടരുമീ പ്രണയ മലരിതൾ മദനപല്ലവമല്ലോ
ഇവിടെ ഒഴുകുമീ മൃദുല ലഹരിയിൽ ആത്മ മഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം പൊൻ കിനാവിൻ പുളകമല്ലൊ
നിറപറ നിറയെ ശ്രീ നിറയുകയായ് മംഗള മേളമിതാ
ഗരിസനിപ പനിപമരി നിസരിമപ ( ചഞ്ചല...)
നാധിര്നാനാ നാധിരുനാനാ നാധിരുനാ ധിർ ധിരു ധിരു ധിരു ധിരു
നാധിര്നാനാ നാധിരുനാനാ നാധിരുനാ നാധിരുനാ
ഇനിയുമുണരുമോ പ്രമദ വനികയിൽ പോയ് മറഞ്ഞ വസന്തം
ഇനിയുമൊഴുകുമോ ഹൃദയ ധമനിയിൽ ലളിത പഞ്ചമ രാഗം
സമയമായീ ഋതു പതംഗം ചിറകുരുമ്മും സമയമായീ
ഇനിയുമൊരങ്കം ബാല്യം തേടി ഹൃദയതടം തുടിയായ്
ജണുധരിപ ജണുധരിപ തജണുതക ( ചഞ്ചല..)