കളിപറയും നിനവുകളിൽ

കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍ 
നൽകളമൊഴിയേ പൈങ്കിളിമകളേ
ഏഴഴകൊഴുകും എൻ പുഴയാണോ
പൂവനമുലയും പുഴക്കരയാണോ
കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍

കന്നിമഴയില്‍ കൊന്നപ്പൂമെയ്യില്‍
മിന്നണിഞ്ഞ വെയിലാണോ
മേൽമിഴിയെഴുതും മുകിലാണോ
വാര്‍മുടിതടവും കാറ്റാണോ
കൈവളയാണോ കാല്‍ത്തളയാണോ
ഇന്നേതോ താളം തേടി
വന്നല്ലോ തന്നാനം പാടി
നീ നിന്നല്ലോ സിന്ദൂരം ചൂടി
കളി പറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍

കന്നം തുടുക്കും ചന്ദനത്തിങ്കള്‍
പൊന്നണിഞ്ഞ മനമാണോ 
പൂഞ്ചൊടി പകരും മൊഴിയാണോ
നിന്‍ മിഴി കിനിയും മധുവാണോ
എന്‍ ഉയിരല്ലേ പൊന്‍മകനേ നീ
ഇന്നേതോ മോഹം തേടി
വന്നല്ലോ പീലിപ്പൂവും ചൂടി
ഞാൻ നിന്നല്ലോ രാരീരം പാടി

കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍ 
നൽകളമൊഴിയേ പൈങ്കിളിമകളേ
ഏഴഴകൊഴുകും എൻ പുഴയാണോ
പൂവനമുലയും പുഴക്കരയാണോ
കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaliparayum ninavukalil

Additional Info

Year: 
2001

അനുബന്ധവർത്തമാനം