സുവർണ്ണ രേഖാനദിയിൽ

ആ...
സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
അവളെ കണ്ടു കൊതിച്ചൊരു സുൽത്താൻ
അരലക്ഷം പവൻ വില പറഞ്ഞു
സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി

പൂമേനി കണ്ടാൽ ഗോമേദകം
പുഞ്ചിരി കണ്ടാൽ പുഷ്യരാഗം
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളിൽ പൊടിഞ്ഞത് ചന്ദ്രകാന്തം
ആ...ആ‍...ആ...
(സുവർണ്ണരേഖാ..)

നീലമലയിൽ വിളഞ്ഞു നിൽക്കും
നീർമാതളത്തിൻ പഴങ്ങൾ പോലെ
മാറിൽ തുള്ളും മധുഫലങ്ങൾ
പരവശനാക്കി പാദുഷയെ
ആ‍..ആ...ആ...

സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
അവളെ കണ്ടു കൊതിച്ചൊരു സുൽത്താൻ
അരലക്ഷം പവൻ വില പറഞ്ഞു
സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
സുന്ദരി നീന്താനിറങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Suvarnarekha nadiyil

Additional Info

അനുബന്ധവർത്തമാനം