അരയിൽ തങ്കവാളു തുടലു കിലുക്കും

അരയിൽ തങ്കവാൾ തുടലു കിലുക്കും പുരുഷസിംഹമേ ഈ അരമനയിൽ നിന്നെ സ്വീകരിക്കും ഞങ്ങൾ അറേബ്യൻ നർത്തകികൾ ഞങ്ങൾ അറേബ്യൻ നർത്തകികൾ (അരയിൽ..) ഗോമേദകമണികൾ പതിച്ച നിൻ ഹേമാംഗഭംഗികൾ തഴുകി - വരും അത്തറിൻ മണമുള്ള കാറ്റിന്റെ കുളിർക്കൈകൾ മുത്തുത്തിരശ്ശീല മാറ്റും അരമനയിൽ ആ...ആ...ആ... മരുഭൂമിയിലെ - മണലിൽ നിന്നുദിക്കും മരുഭൂമിയിലെ മണലിൽ നിന്നുദിക്കും മലർത്തിങ്കൾക്കലയുടെ കീഴിൽ ആ...ആ...ആ... മത്തമയൂരങ്ങൾ പോലെ ഞങ്ങൾ നൃത്തമാടും നൃത്തമാടും നൃത്തമാടും ആ...ആ...ആ... ഈന്തപ്പനങ്കുലകൾ പഴുക്കുന്നൊരീ സ്വപ്നഗന്ധിയാം രാവിൽ - നിന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞൂട്ടും കിളികളായ്‌ മുന്നിൽ ഞങ്ങൾ പറക്കുമീ അരമനയിൽ ആ....ആ...ആ... അഭിലാഷങ്ങളെ - മദാലസമാക്കും അഭിലാഷങ്ങളെ മദാലസമാക്കുമീ അനുരാഗലഹരിതന്നരികിൽ ആ...ആ...ആ... മത്തമരാളങ്ങൾ പോലെ ഞങ്ങൾ നൃത്തമാടും നൃത്തമാടും നൃത്തമാടും ആ...ആ....ആ... (അരയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayil thankavaal

Additional Info

അനുബന്ധവർത്തമാനം