അറേബിയ അറേബിയ
അറേബിയാ അറേബിയാ
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യകാ
മരുഭൂമിയിലെ വിഷകന്യക
(അറേബിയാ..)
സാലവൃക്ഷങ്ങള്‍ തണല്‍ പത്തി-
നീര്‍ത്തും സമുദ്രതീരങ്ങളില്‍
ഉരുകിയുരുകി സ്വയമുയരും
ഉന്മാദപുഷ്പം ഞാന്‍
ഒരു ചുംബനത്തിന്നിതളുകള്‍
വിടര്‍ത്തും ഉന്മാദപുഷ്പം ഞാന്‍
തിരയൂ - തിരയൂ...
തിളയ്ക്കുമീ സിരകളില്‍ തിരയൂ
എന്നെ തിരയൂ
(അറേബിയാ..)
ഇവിടെ പുരുഷവികാരങ്ങളില്‍
കാമ കവിതകുറിയ്ക്കുമെന്‍ നഖങ്ങള്‍
പൂനിലാവിന്‍ തട്ടമിട്ട പെരുന്നാള്‍ രാത്രിയുടെ
പൂങ്കവിള്‍ത്തടത്തിലെ കൊടികള്‍
മൃദുരോമചാരുവാം മാറില്‍ - നിന്‍
മൃഗമദസുരഭിയാം മാറില്‍
പടര്‍ത്തട്ടേ പാദുഷാ ഞാന്‍ പടര്‍ത്തട്ടേ
പവിഴം പൊതിഞ്ഞനിന്‍ മധുചഷകത്തിലെ
പതയുന്ന ലഹരിയായ് നിറയട്ടെ
ലഹരിയായ് ലഹരിയായ് ഞാനീ
യൗവനപ്പൂക്കളില്‍ നിറയട്ടെ -നിറയട്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Arabia arabia
Additional Info
ഗാനശാഖ: