ശരറാന്തൽ വിളക്കിൻ

ശരറാന്തൽവിളക്കിന്‍ ഇമവെട്ടി
ശരപ്പൊളിമണികൾക്ക് ചിരിപൊട്ടി
ചെറുമുന്തിരിപ്പഴം കൈനീട്ടിവാങ്ങുവാൻ
ചന്ദനചെരുപ്പുമായ്‌ അതിഥിയെത്തി
(ശരറാന്തൽ...)

പേർഷ്യൻ ശിൽപികൾ
പണ്ടു പണിഞ്ഞൊരീ
പാടുന്ന തൂണുകൾക്കരികിൽ
ചിത്രപ്രതിമകൾ താളത്തിൽ നീട്ടുമീ-
അത്തറിൽ കാലുകൾ കഴുകൂ
(പേർഷ്യൻ...)

പട്ടുഞൊറിഞ്ഞിട്ട ലോഹ-
ക്കസേരയില്‍ ഇരിയ്ക്കൂ
പ്രേമഗാനങ്ങൾ കേൾക്കൂ
പകരമീ ഞരമ്പിലെ വീഞ്ഞായ
വീഞ്ഞൊക്കെ പിഴിഞ്ഞു തരൂ
(ശരരാന്തൽ...)

ആ....ആ....
ഈജിപ്ത്തിനണിയാൻ പർദ്ദകൾ നെയ്യും
ഈ നല്ല ശിശിരനിലാവിൽ
മാനത്തെ ഹുക്കയിൽ മുകിൽപുക പറക്കും
ഈ നല്ല ശിശിരനിലാവിൽ ആ...
(ഈജിപ്ത്ത്...)

പുഷ്പം കുടഞ്ഞിട്ട പൊൻതൂവൽ
മെത്തയില്‍ ഇരിയ്ക്കൂ പ്രേമഗാനങ്ങൾ പാടൂ
പകരമീ ചെപ്പിലെ അനുരാഗഗന്ധങ്ങൾ
എനിയ്ക്കു തരൂ....ആ....
(ശരറാന്തൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sararanthal vilakkin

Additional Info

അനുബന്ധവർത്തമാനം