യക്ഷി യക്ഷി ഞാനൊരു യക്ഷീ

യക്ഷീ യക്ഷീ ഞാനൊരു യക്ഷീ -എന്റെ
നക്ഷത്ര മിഴികളിലഗ്നി - കയ്യിൽ
രക്തം പൊടിക്കുന്ന കത്തി
യക്ഷീ യക്ഷീ ഞാനൊരു യക്ഷീ

മണിവളയണിയാനല്ല ആരെയും
പുണരാനല്ലെന്‍ കൈകള്‍
പുരുഷനു മാംസമദം തീര്‍ക്കാനായ്
വിരിയുകയില്ലെന്‍ ചൊടികള്‍
മുത്തുച്ചിലങ്കകള്‍ ചാര്‍ത്തിയ കാലില്‍
ഇരുമ്പു ചിലമ്പുകളോടെ
പട്ടുടയാടകള്‍ ചുറ്റിയ മെയ്യില്‍
പിച്ചളയങ്കികളോടെ
കത്തും ചുടലത്തീക്കയറും കൊണ്ടെത്തീ
ഞാന്‍ മുന്നിലെത്തീ
ഇതു മൃത്യുവിന്‍ കയ്യിലെ കത്തി
യക്ഷീ യക്ഷീ ഞാനൊരു യക്ഷീ

അസ്ഥിക്കമ്പുകള്‍ കൊണ്ടു പെരുമ്പറ
കൊട്ടുക നിങ്ങള്‍ - പാമ്പിന്‍
പത്തിക്കൈകളിലുള്ള വിഷക്കുഴലൂതുക നിങ്ങള്‍
കത്തികള്‍ കത്തികളിന്നീ മുട്ടിയുരഞ്ഞു
കനല്പൊരിപാറും നൃത്തം
തൃക്കണ്‍ പാര്‍ക്കുക ഞെട്ടുക ഞെട്ടുക
നിധിസൂക്ഷിക്കും ഭൂതത്താനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yakshi yakshi

Additional Info

അനുബന്ധവർത്തമാനം