മാപ്പിളപ്പാട്ടിലെ മാതളക്കനി

മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു
മനിസ്സനെ മയക്കണതാര്‌
ചന്ദനക്കാട്ടിലെ പെണ്ണ്‌
ആക്കനി പാൽക്കനി തട്ടിപ്പറിച്ചെടുത്ത-
മ്മാനമാടണതാര്‌
നിക്കാഹു കഴിക്കണ സുൽത്താൻ - നിന്നെ
നിക്കാഹു കഴിക്കണ സുൽത്താൻ
(മാപ്പിള..)

പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി
പവൻ വാരിച്ചൊരിയണ നേരത്ത്‌
കരളിന്നുള്ളിലെ കതിരിട്ടു കൊഴിക്കണ
മുറത്തിൽ കേറി കൊത്തി - എന്നെ നീ
മുറത്തിൽ കേറി കൊത്തി
ആ കൊത്തു കൊണ്ടപ്പോൾ മുറിമീശയ്ക്കടിയിലെ
മുത്തുച്ചിപ്പിക്കു ചിറകു കിട്ടി
(മാപ്പിള..)

പഞ്ചാരക്കുടുക്കയിൽ കിലുങ്ങനെ കിലുങ്ങനെ
പകൽക്കിനാവുണരണ നേരത്ത്‌
ഒരു പൂവമ്പിന്റെ ഇതളുകൾ വിരിയുന്ന
പുരികം കൊണ്ടെന്നെ തല്ലി - എന്തിനീ
പുരികം കൊണ്ടെന്നെ തല്ലീ
ആ തല്ലു കൊണ്ടപ്പോൾ ഖൽബിന്റെ
തൊഴുത്തിലെ കള്ളക്കാളയ്ക്കു കയറു പൊട്ടി
(മാപ്പിള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maappilapaattile maathalakkani

Additional Info

അനുബന്ധവർത്തമാനം