വിനോദ് തോമസ്
മലയാള സിനിമ രംഗത്തു ചെറിയ വേഷങ്ങളിലൂടെ വന്നു പ്രേക്ഷക പ്രീതി നേടിയ അഭിനേതാക്കളിൽ ഒരാളാണ് വിനോദ് തോമസ്.1977 ഫെബ്രുവരി 28 നു പത്തനംതിട്ടയിലെ പെരുമ്പെട്ടിയിൽ ജനനം.വട്ടക്കുന്ന് എൽ.പി സ്കൂൾ , കോട്ടാങ്ങൽ യു .പി സ്കൂൾ ,എം .ജി.എം ഹൈസ്കൂൾ പാമ്പാടി,ഗവ സമിതി ഹൈസ്കൂൾ മേലഡൂർ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.പ്രീഡിഗ്രി പഠനം കോട്ടയം ബസേലിയസ് കോളേജിൽ ആയിരുന്നു. പ്രീഡിഗ്രിക്കു ശേഷം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ആക്ടിങ് കോഴ്സ് ചെയ്തു..അഭിനയ മോഹവുമായി ചെന്നെങ്കിലും സീരിയലുകളിൽ പ്രൊഡക്ഷൻ മാനേജർ ,നാടകങ്ങളിൽ സെറ്റ് വർക്കർ തുടങ്ങി അഭിനയം ഒഴിച്ച് പല ജോലികളും ചെയ്യേണ്ടി വന്നു. ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി പഠിച്ച ശേഷം മുംബൈ , ഗുജറാത്ത് തുടങ്ങി ദുബായ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് എറണാകുളത്ത് കൊച്ചിൻ മീഡിയ സ്കൂളിൽ ആക്ടിങ് കോഴ്സിന് ചേർന്നു .അമൃത ചാനലിൽ സംപ്രേക്ഷണം ചെയ്ത 'ചുമ്മ' എന്ന സീരിയലാണ് വിനോദിന്റെ ആദ്യത്തെ കൊമേഴ്സ്യൽ വർക്ക്.
ആദ്യ സിനിമ "നത്തോലി ഒരു ചെറിയ മീനല്ല' ആയിരുന്നു.
ഗോഡ്സ് ഓൺ കൺട്രി,
ജോൺ പോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പി വെഡിങ് ,മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്,
ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും എന്നിവയാണ് റിലീസ് ചെയ്ത സിനിമകൾ. അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷകർക്കിടയിൽ കൂടുതൽ ഇഷ്ടം നേടിക്കൊടുത്തു.
കോഴികൾ ഇല്ലാത്ത ഭൂമി, കുഞ്ഞാപ്പി, ദീപം തുടങ്ങി നിരവധി ഷോർട്ട് ഫിലിമുകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട് . മഴവിൽ മനോരമയിലെ ടേക്ക് ഇറ്റ് ഈസി എന്ന ഷോയിലും കുറെ വേഷങ്ങൾ ചെയ്തു.
വാസന്തി, അമേയ, ഉല്ലാസം, ഏക് ദിൻ, തട്ടാശ്ശേരി കൂട്ടം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിലും ഇദ്ദേഹത്തെ കാണാം.