താരകം ഇരുളിൽ മായുകയോ

 

താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ
താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ

മനുജാ നിൻ നീതികൾ വീശിയ വലയിൽ
ഒരു ചെറു രാക്കുയിൽ വീഴുകയോ
പാടിയ പൈങ്കിളി കേഴുകയോ

അലറിടും ജീവിതസാഗര സീമയിൽ
എൻ കളിയോടം താഴുകയോ
താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
THaarakam irulil