പ്രണയത്തിൻ കോവിൽ

 

പ്രണയത്തിന്‍ കോവില്‍ വിലസുമെന്‍ കവില്‍
പൂജയ്ക്കു വരുമോ പൂജയ്ക്കു വരുമോ പൂജാരി
പുളകങ്ങളാലെ ഹൃദയങ്ങള്‍ തീര്‍ത്ത
പൂമാല തരുമോ പൂക്കാരി

മമ മനമിതിലെഴും വനികയില്‍ നിന്നും
വസന്ത മലരുകളാലെ
പുതുമണമിയലും പൂന്തേന്‍ തുളുമ്പും
പൂമാല ഞാന്‍ തരുമേ
എന്‍ പൂമാല ഞാന്‍ തരുമേ

ഒഴുകിടും ജീവിതയമുനാതീരെ
ഓമല്‍ക്കിനാവൊളിപോലെ
അമരുമെന്‍ ദേവീ നിലയനം തേടി
പൂജയ്ക്കു ഞാന്‍ വരുമേ
എന്‍ പൂജയ്ക്കു ഞാന്‍ വരുമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayathin Kovil

Additional Info

അനുബന്ധവർത്തമാനം