കുരുവികളായ് ഉയരാം

കുരുവികളായ് ഉയരാം
ആ നീലവാനിൽ നീളെ (3)

തെക്കൻ കായലിൽ ഓളം തല്ലുമ്പോൾ
ഓർക്കും ഞാനെന്റെ തങ്കത്തെ

മഞ്ഞുമഴവില്ലിൻ നിരയിൽ കളിയാടാം 
സുഖമോടെ
നറും ചെമ്പകപ്പൂ അമ്പിളി തരുമേ
അമ്പിളി തരുമേ അമ്പിളി തരുമേ
കുരുവികളായ് ഉയരാം
ആ നീലവാനിൽ നീളെ

താമരച്ചോല നിറഞ്ഞൊലിച്ചപ്പോൾ
കാത്തു ഞാനെന്റെ തങ്കത്തെ

നീലത്താരക നിരയുടെ താഴെ
ഓടക്കുഴലൂതും പുഴയുടെ മേലെ
പോകൂ നീ സഖിയേ നീ സഖിയേ
പിറകേ... ഉടൻ വരാമോ
പിറകേ... ഉടൻ വരാമോ
കുരുവികളായ് ഉയരാം
ആ നീലവാനിൽ നീളെ

ഇന്നലെ ഞാനൊരു വെള്ളിത്തോണിയിൽ
കാത്തു നിന്നെന്റെ തങ്കത്തെ
എന്നിട്ടും കണ്ടില്ല എൻ അൻപുറ്റ മണിമാരനെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruvikalay Uyaram

Additional Info

അനുബന്ധവർത്തമാനം