വനമുല്ലമാല വാടീ

  വനമുല്ലമാല വാടി വനമുല്ലമാല വാടീ 
മമഹൃദയ മുല്ലമാല വാടീ
രമണനവനോ വന്നതില്ലാ സഖീ
വനമുല്ല വാടീ മമഹൃദയ മുല്ലമാല വാടീ
മണിയറയിതോ എന്നും വിജനം സഖീ
ഇരവിലിരുളു മൂടി - മമഹൃദയ മുല്ലമാല വാടീ
മമഹൃദയ മുല്ലമാല വാടീ

രമണനേ വരൂ നീ വരൂ നീ വരൂ നീ
പൂവണികയായ് യൌവന വൃന്ദാവനം
ആഹഹഹാഹഹഹാ - ഓഹൊഹോഹൊഹോ

മനോജ്ഞ മന്ദഹാസ മുന്തിരിപ്പഴങ്ങള്‍
വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക 
മനോജ്ഞ മന്ദഹാസ മുന്തിരിപ്പഴങ്ങള്‍
വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക 

പ്രേമത്താമര പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
പ്രേമത്താമര - ഓ പ്രേമത്താമര-
പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍

സൗന്ദര്യവാടിയില്‍ സൗഭാഗ്യക്കോടിയില്‍
മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവു ഞാന്‍
പ്രേമത്താമര - ഓ പ്രേമത്താമര -
പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
പ്രേമത്താമര - ഓ പ്രേമത്താമര -
പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
പ്രേമത്താമര പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanamullamaala vaadi

Additional Info

അനുബന്ധവർത്തമാനം