മായരുതേ പൊൻകിനാവേ

 

മായരുതേ പൊന്‍കിനാവേ
മായരുതേ വെണ്ണിലാവേ
മമവനിയില്‍ തൂമധു തൂകൂ
ഹൃദന്തവസന്ത സുഗന്ധമിതേ
(മായരുതേ. . )

ഹാ മധുരം കോകിലപാളി
ഊതുന്നു മദാലസമുരളി
എന്നാശയാം മലര്‍ക്കാവില്‍
ഹൃദന്തവസന്തസുഗന്ധമിതേ
(മായരുതേ. . )

മമജീവിത മോഹനവാനില്‍ ഹാ
വാര്‍മതി ചേരുകയായ്
മല്‍ ശോകദ നീരദമാകെ
മാഞ്ഞീടുകയായധുനാ
ആകാശതലം പൂചൂടി
മമവനിയില്‍. . 
മമവനിയില്‍ രാക്കുയില്‍ പാടി
പ്രഭ വീശുക നീ സുഖരാവേ
ഹൃദന്തവസന്ത സുഗന്ധമിതേ
(മായരുതേ. . )
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayaruthe ponkinave

Additional Info

അനുബന്ധവർത്തമാനം