അമ്മ തൻ തങ്കക്കുടമേ

അമ്മതൻ തങ്കക്കുടമേ കൊച്ചു-
കണ്മണീ കണ്ണീരിതെന്തേ
നീയുറങ്ങീടുകെൻ മാറിൽ കൊച്ചു-
നീലമഴവില്ലു പോലെ

ഉമ്മവെച്ചുമ്മവെച്ചമ്മ നിന്റെ
കണ്മിഴിപൂക്കളടച്ചാൽ
പാലൊളിപ്പുഞ്ചിരിയാലേ എന്റെ
മാല കെട്ടീടുമോ തങ്കം (2)
(അമ്മ തൻ. . )

അമ്മ തന്നീ മടിത്തട്ടിൽ
വാനിലമ്പിളിമാമനെപ്പോലെ
തങ്കക്കിനാക്കളുമായി എന്റെ
തങ്കക്കുടമേയുറങ്ങൂ (2)
(അമ്മ തൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammathan thankakudame

Additional Info

അനുബന്ധവർത്തമാനം