തൂവൽസ്പർശം
ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ മൂന്ന് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു കൈക്കുഞ്ഞ് അവിചാരിതമായി വരുന്നതും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും ആണ് ചിത്രത്തിന്റെ പ്രമേയം.
Actors & Characters
Actors | Character |
---|---|
ഉണ്ണികൃഷ്ണൻ | |
ബോണി | |
വിനോദ് | |
അനന്തപദ്മനാഭൻ | |
ശിശുപാൽ | |
മൂസാക്ക | |
സുജാത | |
കിങ്ങിണി | |
ഉണ്ണിത്താൻ | |
അനാഥാലയത്തിലെ മദർ | |
ഇന്ദു | |
അനന്തപദ്മനാഭന്റെ അമ്മ | |
ഡോക്ടർ അഗർവാൾ | |
അഗർവാളിന്റെ ഭാര്യ | |
Main Crew
കഥ സംഗ്രഹം
1987ഇൽ പുറത്തു വന്ന ത്രീ മെൻ ആന്റ് എ ബേബി എന്ന അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ചിത്രം
ഉറ്റ സുഹൃത്തുക്കൾ ആയ ഉണ്ണിക്കൃഷ്ണനും (ജയറാം), ബോണിയും (മുകേഷ്), വിനോദും (സായികുമാർ) അഭ്യസ്തവിദ്യരും അവിവാഹിതരും ആയ ചെറുപ്പക്കാരാണ്. യുവത്വത്തിന്റെതായ പല ചാപല്യങ്ങളും ഉള്ള ഇവർ പരിധികളില്ലാതെ ജീവിതം ആസ്വദിക്കാൻ താത്പര്യപ്പെടുന്നവരാണ്. പുതിയ ഫ്ലാറ്റിലേക്ക് താമസത്തിന് എത്തുന്ന മൂവർക്കും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് കെയർ ടേക്കർ മൂസാക്കയും (മാമുക്കോയ) അയൽവാസിയും റിട്ടയേഡ് അധ്യാപകനും ആയ ഉണ്ണിത്താനും (ഒടുവിൽ ) എല്ലാം കൂടെ കൂടുന്നുണ്ട്. ഉണ്ണിത്താന്റെ മകളായ സുജാതയും (രഞ്ജിനി ) ഉണ്ണിക്കൃഷ്ണനും പ്രണയത്തിലാകുന്നു. ഇവരുടെ .മദ്യപാന സദസ്സുകളും നിയന്ത്രണമില്ലാത്ത ജീവിതവും ഫ്ലാറ്റിലെ മറ്റ് അന്തേവാസികൾക്ക് , പ്രത്യേകിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന IAS ട്രെയിനിയായ അനന്തപദ്മനാഭന് ( സുരേഷ് ഗോപി) ശല്യമായി മാറുന്നുണ്ട്. ജീവിതം ഇങ്ങനെ ആഘോഷമായി മുന്നോട്ട് പോകുമ്പോഴാണ് ആരോ ഇവരുടെ ഫ്ലാറ്റിന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയ ഒരു കൈക്കുഞ്ഞ് ഇവരുടെ ലോകത്തിലേക്ക് കയറി വരുന്നത്.
കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് പരസ്പരം സംശയിക്കുന്നുണ്ടെങ്കിലും സ്വതവെ സ്ത്രീ വിഷയങ്ങളിൽ ചാപല്യങ്ങൾ ഏറെയുള്ള ബോണിയിൽ കുഞ്ഞിന്റെ പിതൃത്വം ഉണ്ണിയും വിനോദും ആരോപിക്കുമ്പോൾ , താനിത് വരെ വിശ്വസിപ്പിച്ചിരുന്ന സ്ത്രീ സംസർഗങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണെന്നും, ജീവിതത്തിൽ ഇന്ന് വരെ യാതൊരു സ്ത്രീകളും ആയും താൻ ബന്ധപ്പെട്ടിട്ട് ഇല്ലെന്നും ബോണി ഉള്ളു തുറക്കുന്നു. കുഞ്ഞിന്റെ പരിപാലനവും തങ്ങളുടെ വ്യക്തി ജീവിതവും ഒരു പോലെ പ്രതിസന്ധിയിൽ ആകുമ്പോൾ കുഞ്ഞിനെ ഒഴിവാക്കാൻ പല മാർഗ്ഗങ്ങളും ആദ്യം തേടുമെങ്കിലും പിന്നീട് കുട്ടിയോടു തോന്നുന്ന മാനസിക അടുപ്പം കുട്ടിയെ കൂടെ നിർത്താൻ അവരെ പ്രേരിപ്പിക്കുന്നു. കുട്ടിയെ പരിപാലിക്കാൻ ശിശു പരിപാലകൻ ശിശുപാലനെ (ഇന്നസെന്റ് ) ഏൽപ്പിക്കുന്നു. ഇതിനിടയിൽ കുഞ്ഞിന്റെ അമ്മയാണന്ന് അവകാശപ്പെട്ട് കൊണ്ട് മായ എന്ന സ്ത്രിയും (ഉർവ്വശി) അച്ഛനും (ബഹദൂർ ) രംഗപ്രവേശനം നടത്തുന്നത് കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. മായ ആരാണെന്നും കുട്ടിയുടെ യഥാർത്ഥ പിതൃത്വം ആർക്കാണ് എന്നും കുട്ടി എങ്ങിനെ ഉപേക്ഷിക്കപ്പെട്ടു എന്നുമെല്ലാം വെളിവാക്കുന്നതാണ് ചിത്രത്തിന്റെ അവസാന ഭാഗം.
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മാനത്തെ പാൽക്കടലിൽ |
കൈതപ്രം | ഔസേപ്പച്ചൻ | കെ ജെ യേശുദാസ് |
2 |
കന്നിപ്പീലിതൂവലൊതുക്കും - Fഹരികാംബോജി |
കൈതപ്രം | ഔസേപ്പച്ചൻ | കെ എസ് ചിത്ര |
3 |
മന്ത്രജാലകം തുറന്ന |
കൈതപ്രം | ഔസേപ്പച്ചൻ | ഉണ്ണി മേനോൻ |
4 |
കന്നിപ്പീലിത്തൂവലൊതുക്കും - Mഹരികാംബോജി |
കൈതപ്രം | ഔസേപ്പച്ചൻ | കെ ജെ യേശുദാസ് |