കന്നിപ്പീലിതൂവലൊതുക്കും - F

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാൻ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിൻ കണ്ണുറങ്ങ്  മെല്ലെ
ചിത്തിരക്കുഞ്ഞിൻ കരളുറങ്ങ്

കന്നിപ്പീലിതൂവലൊതുക്കും കിങ്ങിണി തേൻ കുരുന്നേ
കുന്നോളം പുത്തൻ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും നിന്നെ
കാഞ്ചനക്കൂട്ടിലുറക്കും (കന്നിപ്പീലി....)

കാൽ വളരുമ്പോൾ കുഞ്ഞിക്കൈ വളരുമ്പോൾ (2)
കണ്ണു തരാം മുത്തണിയാൻ
കണ്ണു തരാൻ പുതു മുത്തണിയാൻ
വാൽക്കണ്ണാടിയുമായ് അമ്മയുണർന്നല്ലോ
ഉള്ളിലൊരു അമ്മയുണർന്നല്ലോ (കന്നിപ്പീലി....)

വഴിയറിയാതെ നോവിൻ പൊരുളറിയാതെ(2)
മണ്ണിലെങ്ങോ കൺ തുറന്നൂ
മണ്ണിലെങ്ങോ താരം കൺ തുറന്നൂ
കാണാമറയേ രാവതറിഞ്ഞില്ലാ
നന്മണിപൂവും അറിഞ്ഞില്ല (കന്നി...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannippeelithoovalothukkum - F

Additional Info