മന്ത്രജാലകം തുറന്ന

മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ
പതിഞ്ഞ താളമോടെ അപ്സരസ്സിറങ്ങി വന്നുവോ
മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍
സനിതതന്ത്രത്തില്‍ വീണ കാറ്റോ
ഈ മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ

ഇത്തിരിക്കതിരുമാത്മരാഗവു-
മനാദിതാളമലിയുന്നുവോ
സ്വപ്നവീചികളുമാദിഗീതി-
കളുമംഗമാര്ന്നു വിലസുന്നുവോ
അരികിലായ് പ്രകൃതി മനമലിഞ്ഞപോല്‍
മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം
(മന്ത്രജാലകം...)

ആ കണങ്ങളിലനംഗചാരുത-
യിലേഴുവര്‍ണ്ണമിയലുന്നുവോ
ഏകതന്തിയിലനന്തരാഗവുമിണങ്ങി-
മീട്ടിയുണരുന്നുവോ
പലനിറം കവിയുമിതളലിഞ്ഞപോല്‍
വിണ്ണില്‍ വിളങ്ങുന്നു സൗന്ദര്യജാലം

മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ
പതിഞ്ഞ താളമോടെ അപ്സരസ്സിറങ്ങി വന്നുവോ
മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍
സനിതതന്ത്രത്തില്‍ വീണ കാറ്റോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manthrajalakam thuranna

Additional Info

Year: 
1990