മാനത്തെ പാൽക്കടലിൽ

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു
മധുരിമ-
യലയിളകി ഓമനതൻ പുഞ്ചിരിയായ്

മാനത്തെ പാൽക്കടവിൻ

പവിഴക്കല്‌പടവിൽ...
വാടാപ്പൂ വിതറും
കണ്മണിയേ‍

(മാനത്തെ...)

തുളുമ്പും തേൻ‌കണമോ നുരയും
ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീ‍ക്കനവുകളിൽ നിറയെ
പാൽമണമോ
വെൺ‌തൂവൽക്കുളിരേകും തളിരോ
പനിമതിയോ

(ചന്ദന...)

വസന്തം നൽകിയതോ
കുഞ്ഞിക്കാൽത്തളകൾ
അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം)
നിനവിൻ
തുമ്പിലയിൽ നറുനെയ്‌പ്പായസമോ
വരവേൽക്കും ശാരികതൻ മധുരം
കളമൊഴിയോ

(മാനത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe paalkkadalil

Additional Info